മകളുടെ മുന്നില്‍ വെച്ച് അച്ഛനെ മര്‍ദ്ദിച്ച സംഭവം : ജാമ്യമില്ലാ കുറ്റം ചുമത്തി

Top News

തിരുവനന്തപുരം:കാട്ടാക്കട കെഎസ്ആര്‍ടിസി ബസ് ഡിപ്പോയില്‍ മകളുടെ മുമ്പില്‍ വച്ച് അച്ഛനെ മര്‍ദിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസ് എടുത്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. മര്‍ദനത്തിന് ഇരയായ രേഷ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.മകളുടെ കണ്‍സഷന്‍ ടിക്കറ്റ് പുതുക്കാന്‍ ചൊവ്വാഴ്ച പകല്‍ പതിനൊന്നരയോടെയാണ് പൂവച്ചല്‍ പഞ്ചായത്ത് ക്ലര്‍ക്ക് കൂടിയായ ആമച്ചല്‍ ഗ്രീഷ്മത്തില്‍ പ്രേമനനും (53) മകള്‍ മലയിന്‍ കീഴ് ഗവ. കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥി രേഷ്മയും ഡിപ്പോയില്‍ എത്തിയത്.
കണ്‍സഷന്‍ നല്‍കണമെങ്കില്‍ ഡിഗ്രി കോഴ്സ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെന്ന് ജീവനക്കാര്‍ വ്യക്തമാക്കി. കോഴ്സ് സര്‍ട്ടിഫിക്കറ്റ് നേരത്തെ നല്‍കിയിട്ടുണ്ടെന്ന് പ്രേമനന്‍ പറഞ്ഞു.
കോഴ്സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ കണ്‍സഷന്‍ നല്‍കാന്‍ ജീവനക്കാര്‍ തയ്യാറായില്ല. ‘ആളുകളെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത് കൊണ്ടാണ് കെഎസ്ആര്‍ടിസി നന്നാവാത്തത്’ എന്ന് പ്രേമനന്‍ പറഞ്ഞു.
തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. ഡിപ്പോയിലെ വിശ്രമമുറിയിലേക്ക് വലിച്ചുകയറ്റി മര്‍ദിക്കുകയായിരുന്നു. തടയാന്‍ ശ്രമിക്കുന്നതിനിടെ മകള്‍ക്കും മര്‍ദനമേറ്റു.

Leave a Reply

Your email address will not be published. Required fields are marked *