സ്റ്റോക്ഹോം: 2023ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. അമേരിക്കന്‍ ശാസ്ത്രജ്ഞനായ പിയറെ അഗസ്തിനി, ഹംഗേറിയന്‍ ഗവേഷകന്‍ ഫെറെന്‍ച് ക്രോസ്, ഫ്രഞ്ച് ശാസ്ത്രജ്ഞ ആന്‍ ലുലിയെ എന്നിവര്‍ക്കാണ് പുരസ്കാരം ലഭിച്ചത്.
ഏറ്റവും വേഗതയേറിയ പ്രകാശ കിരണങ്ങള്‍ ഉപയോഗിച്ച് വസ്തുക്കളിലുള്ള ഇലക്ട്രോണുകളുടെ ചലനത്തെക്കുറിച്ചുള്ള പഠനത്തിനാണ് ഇവര്‍ പുരസ്കാരത്തിന് അര്‍ഹരായത്. ഇവരുടെ ഗവേഷണം ആറ്റോ ഫിസിക്സ് സംബന്ധിച്ച പുതിയ പഠന സാധ്യതകള്‍ ലോകത്തിന് നല്‍കിയതായി നൊബേല്‍ അക്കാദമി അഭിപ്രായപ്പെട്ടു. നേട്ടത്തിലൂടെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കുന്ന അഞ്ചാമത്തെ വനിതയായി മാറിയിരിക്കുകയാണ് ആന്‍ ലുലിയെ.
