ഭൂമി തരംമാറ്റല്‍: തീര്‍പ്പ് കല്‍പിക്കാനുള്ളത് 2.59 ലക്ഷം അപേക്ഷക

Top News

തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട് നിലവില്‍ തീര്‍പ്പ് കല്‍പിക്കാനുള്ളത് 2.59 ലക്ഷം അപേക്ഷകളെന്ന് മന്ത്രി കെ.രാജന്‍ നിയമസഭയെ അറിയിച്ചു.ഏറ്റവുമധികം അപേക്ഷകള്‍ തീര്‍പ്പ് കല്‍പിക്കാനുള്ളത് എറണാകുളത്താണ്. 55,644 അപേക്ഷകളാണ് തീര്‍പ്പ് കല്‍പിക്കാനുള്ളതെന്നും വി.കെ പ്രശാന്തിന് മറുപടി നല്‍കി. ഏറ്റവും കുറവ് ഇടുക്കിയിലാണ്. 2,705 അപേക്ഷകള്‍ ഇടുക്കിയില്‍ തീര്‍പ്പ് കല്‍പിക്കാനുണ്ട്. തിരുവനന്തപുരം -16,115, കൊല്ലം-19,307, പത്തനംതിട്ട- 3879, ആലപ്പുഴ- 29,227, കോട്ടയം-6986, തൃശൂര്‍-31029, പാലക്കാട്- 19,208, മലപ്പുറം-26,079, കോഴിക്കോട്-29.359, വയനാട്-5689, കണ്ണൂര്‍-10,082, കാസര്‍കോട്- 4092 എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ തീര്‍പ്പ് കല്‍പിക്കാനുള്ള അപേക്ഷകള്‍.

Leave a Reply

Your email address will not be published. Required fields are marked *