ന്യൂഡല്‍ഹി: ജോലിക്കു പകരം ഭൂമി അഴമതിക്കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവിനും റാബ്റി ദേവിക്കും ഡല്‍ഹി കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.ഇവര്‍ക്കൊപ്പം 14 പേര്‍ക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. 50,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. കേസില്‍ അറസ്റ്റ് രേഖപ്പെടുത്താതെയാണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളതെന്നും കോടതി വിലയിരുത്തി.നേരത്തേ തേജസ്വിയുടെ ഡല്‍ഹിയിലെ വസതിയടക്കം 24 കേന്ദ്രങ്ങളില്‍ ഈ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്(ഇ.ഡി) പരിശോധന നടത്തിയിരുന്നു. ലാലു പ്രസാദ് യാദവ് കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കെ നിയമനങ്ങള്‍ക്കു പകരമായി ഉദ്യോഗാര്‍ഥികളില്‍നിന്നു ഭൂമി തുച്ഛ വിലയ്ക്ക് ലാലു കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും പേരില്‍ എഴുതി വാങ്ങിയെന്നതാണ് കേസ്.