അഹമ്മദാബാദ്: പാട്ടീദാര്‍ സമുദായ നേതാവായ ഭുപേന്ദ്ര പട്ടേല്‍ ഇന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാജ്ഭവനില്‍ ഉച്ചയ്ക്ക് 2.20ന് ഗവര്‍ണര്‍ ആചാര്യ ദേവരത്ത് സത്യവാചകം ചൊല്ലിക്കൊടുക്കും.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. ഇന്നലെയാണ് ബിജെപി നിയമസഭാ കക്ഷി യോഗം വിജയ് രൂപാണിയുടെ പിന്‍ഗാമിയായി അന്‍പത്തിയൊന്‍പതുകാരനായ ഭുപേന്ദ്ര പട്ടേലിനെ തിരഞ്ഞെടുത്തത്.
ഇന്നലെ ഗാന്ധിനഗറില്‍ ചേര്‍ന്ന യോഗത്തില്‍ രൂപാണി തന്നെയാണ് ഭുപേന്ദ്ര പട്ടേലിനെ പുതിയ മുഖ്യമന്ത്രിയായി നിര്‍ദ്ദേശിച്ചത്.മുന്‍ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിന്‍റെ അടുത്ത അനുയായിയാണ് ഭുപേന്ദ്ര പട്ടേല്‍.
ഘട്ലോദിയയില്‍ നിന്നുള്ള എം എല്‍ എയാണ് ഭുപേന്ദ്ര പട്ടേല്‍ . 1.17ലക്ഷം വോട്ടിന്‍റെ റെക്കാര്‍ഡ് ഭൂരിപക്ഷത്തോടെ ആയിരുന്നു 2017ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്.
ഒറ്റത്തവണ മാത്രം എം എല്‍ എ ആയ അദ്ദേഹം അപ്രതീക്ഷിതമായിട്ടാണ് മുഖ്യമന്ത്രി കസേരയിലെത്തുന്നത്.