ജമ്മു: ജമ്മു കാഷ്മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണ രേഖയ്ക്കു സമീപമുള്ള ഗ്രാമത്തില്‍ സുരക്ഷാ സേന ഭീകരരുടെ ഒളിത്താവളം തകര്‍ത്തു വന്‍തോതില്‍ ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു.നൂര്‍കോട്ട് ഗ്രാമത്തില്‍ സൈന്യവും പോലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഒളിത്താവളം കണ്ടെത്തിയത്. ഒളിസങ്കേതത്തില്‍നിന്നു പിടിച്ചെടുത്ത ആയുധങ്ങളില്‍ രണ്ട് എകെ 47 തോക്കുകളുണ്ട്.
രണ്ട് മാഗസിനുകളും 63 റൗണ്ട് തിരകളും 223 ബോര്‍ എകെ ആകൃതിയിലുള്ള തോക്കുകളും രണ്ട് മാഗസിനുകളും 20 റൗണ്ട് തിരകളും ഒരു ചൈനീസ് പിസ്റ്റളും ഒരു മാഗസിനും നാല് റൗണ്ടുകളുമുണ്ടെന്ന് അവര്‍ പറഞ്ഞു. എന്നാല്‍, ഞായറാഴ്ച വൈകുന്നേരം നടത്തിയ ഓപ്പറേഷനില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.