ഭിന്നശേഷി തൊഴില്‍ സംവരണം, രക്ത ജന്യരോഗികളെ തഴഞ്ഞതില്‍ പ്രതിഷേധം

Top News

കോഴിക്കോട്: ഭിന്നശേഷി തൊഴില്‍ സംവരണത്തിന് പരിഗണിച്ച 380 തസ്തികള്‍ പതിനഞ്ച് വിഭാഗങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുകയും തലാസീമിയ, ഹീമോഫീലിയ, സിക്കിള്‍ സെല്‍ അനീമിയ പോലുള്ള ഭിന്നശേഷി വിഭാഗങ്ങളെ ഒഴിവാക്കുകയും ചെയ്ത സാമൂഹ്യനീതി വകുപ്പിന്‍റെ നടപടിയില്‍ കേരള ബ്ലഡ് പേഷ്യന്‍റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രതിഷേധിച്ചു. തലാസീമിയ ഉള്‍പ്പെടെയുള്ള ഭിന്നശേഷി ക്കാര്‍ക്ക് തൊഴില്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന തൊഴില്‍ വകുപ്പ് മന്ത്രിക്ക് കൗണ്‍സില്‍ നല്‍കിയ നിവേദനത്തിന് തലാസീമിയ ഉള്‍പ്പെടെ 21 ശാരീരിക മാനസിക അവസ്ഥകളെ അര്‍ഹമായ സംവരണത്തോടെ പരിഗണിക്കുന്നതിനായി അനുയോജ്യമായ തസ്തികകള്‍ കണ്ടെത്തുന്നതിന് എക്സ്പെര്‍ട്ട് കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം തുടര്‍ന്ന് വരുന്നുണ്ടെന്നാണ് അധികാരികള്‍ മറുപടി നല്‍കിയിരുന്നത്. എന്നാല്‍ 49 വിഭാഗങ്ങളിലായി 380 തസ്തികകള്‍ കണ്ടെത്തിയപ്പോള്‍ അതില്‍ നിന്നും തലാസീമിയ ഉള്‍പ്പെടെയുള്ള രക്തജന്യ രോഗികളെ ഒഴിവാക്കുന്ന സ്ഥിതിയാണുണ്ടായിരിക്കുന്നത്.
നാളിത് വരെയായി ഒരൊറ്റ തലാസീമിയ രോഗി പോലും സര്‍ക്കാര്‍ സര്‍വീസില്‍ ഇല്ലെന്ന് കൂടി അറിയേണ്ടതുണ്ട്. ഈ നടപടി പുന:പരിശോധിക്കണമെന്നും ഭി ന്നശേഷിക്കാരായ രക്തജന്യ രോഗികള്‍ക്ക് കൂടി തൊഴില്‍ നല്‍കാന്‍ അടിയന്തിര നടപടിയെടുക്കണ മെന്നും കൗണ്‍സില്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *