കോഴിക്കോട:ഭിന്നശേഷിക്കാര്‍ക്കു ലഭിക്കുന്ന പെന്‍ഷന്‍ വ്യക്തിയുടെ വരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ നല്‍കണമെന്നും പെന്‍ഷന്‍ തുക 3,000 രൂപയായി വര്‍ദ്ധിപ്പിക്കണമെന്നും കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഫെഡറേഷന്‍ ഓഫ് ദ് ബ്ലൈന്‍ഡിന്‍റെ നേതൃത്വത്തില്‍ കാഴ്ച പരിമിതര്‍ ഉള്‍പ്പെടെയുള്ള ഭിന്നശേഷിക്കാരുടെ വിവിധ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി അംഗങ്ങള്‍ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി.
സംസ്ഥാന പ്രസിഡന്‍റ് ഡോ. സി.ഹബീബ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് ടി.ജഗദീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.മൊയ്തീന്‍ കോയ, ജില്ലാ വൈസ് പ്രസിഡന്‍റ് പി.ടി.ബഷീര്‍, കെ.സദാശിവന്‍, ജി.മണികണ്ഠന്‍, കെ.കുഞ്ഞിക്കണ്ണന്‍, എം.ജംഷിദ്, കെ.ഗിരീഷ്,സൈനുദ്ദീന്‍ മടവൂര്‍ എന്നിവര്‍ സംസാരിച്ചു. കാഴ്ചയില്ലാത്ത വിദ്യാര്‍ത്ഥികളുടെ ഭക്ഷണ അലവന്‍സും മറ്റു ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചു ഉടനെ വിതരണം ചെയ്യുക, സര്‍ക്കാര്‍ എയ്ഡഡ് മേഖലകളിലുള്ള തൊഴില്‍ സംവരണം, സ്ഥാനക്കയറ്റം സമയബന്ധിതമായി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു