ഭിന്നശേഷിക്കാരെ വിവാഹം ചെയ്യുന്നവര്‍ക്ക്
ധനസഹായം നല്‍കാന്‍ ഒഡീഷ സര്‍ക്കാര്‍

India

ഭൂവനേശ്വര്‍: ഭിന്നശേഷിക്കാരെ വിവാഹം ചെയ്യുന്നവര്‍ക്ക് പാരിതോഷികമായി പണം നല്‍കാന്‍ ഒഡീഷ സര്‍ക്കാര്‍. രണ്ടര ലക്ഷം രൂപ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. വൈകല്യമുള്ള വ്യക്തികളും സാധാരണക്കാരും തമ്മിലുള്ള വിവാഹം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ പദ്ധതി.
ഭിന്നശേഷിക്കാരും സാധാരണക്കാരും തമ്മിലുള്ള വിവാഹത്തില്‍ 50,000 രൂപ നേരത്തെ തന്നെ സര്‍ക്കാര്‍ നല്‍കി വരുന്നുണ്ട്. ഇതിനു തുടര്‍ച്ചയെന്നോണമാണ് പുതിയ പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. സാമൂഹികമായ ഐക്യം വര്‍ധിപ്പിക്കുന്നതിനും വൈകല്യമുള്ള വ്യക്തികളുടെ സാമൂഹിക സുരക്ഷയും ശ ക്തീകരണവും ഉറപ്പു വരുന്നതിനുള്ള വകുപ്പാണ്(എസ്എസ്ഇപിഡി) ഈ ആശയം അവതരിപ്പിച്ചത്. ഭിന്നശേഷിക്കാരുമായുള്ള വിവാഹബന്ധം പ്രോത്സാഹിപ്പിക്കുന്നതിനും ഭിന്നശേഷിക്കാര്‍ക്കും സാധാരണ വിവാഹജീവിതം നയിക്കാനുള്ള അവസരം ഒരുക്കുന്നതിനുമാണ് ഈ പദ്ധതിയെന്ന് സര്‍ക്കാരിന്‍റെ ഔദ്യോഗിക വക്താവ് അറിയിച്ചു.
ആനുകൂല്യം ലഭിക്കുന്നതിന് വരനും വധുവിനും യഥാക്രമം 21 ഉം 18 ഉം വയസ് പൂര്‍ത്തിയായവരും നേരത്തെ ഈ ധനസഹായം കൈപ്പറ്റാത്തവരും ആയിരിക്കേണ്ടതുണ്ട്. വിവാഹം സ്ത്രീധനമുക്തമായിരിക്കേണ്ടതും ആവശ്യമാണ്.വിവാഹസര്‍ട്ടിഫിക്കറ്റോടു കൂടിയാണ് അപേക്ഷ നല്‍കേണ്ടത്. മുന്ന് വര്‍ഷത്തേക്കുള്ള സ്ഥിരനിക്ഷേപമായാണ് ധനസഹായം നല്‍കുന്നത്. അതിന് ശേഷം ഇരുവര്‍ക്കും സംയുക്തമായി പണം പിന്‍വലിക്കാം.

Leave a Reply

Your email address will not be published. Required fields are marked *