കോഴിക്കോട്: ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെ നീന്തല്‍ പരിശീലിപ്പിക്കുന്ന ബീറ്റ്സ് പദ്ധതിക്ക് ജില്ലയില്‍ തുടക്കമാകുന്നു. ഇന്ന് രാവിലെ 8.30ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യും. ഈസ്റ്റ് നടക്കാവിലെ നീന്തല്‍ക്കുളത്തില്‍ രാവിലെ എട്ടുമുതല്‍ ഒമ്പതുവരെയാണ് പരിശീലനം. പത്ത് കുട്ടികളാണ് ഒരു ബാച്ചിലുണ്ടാവുക. രണ്ടാഴ്ചയാണ് പരിശീലനം. കാഴ്ചപരിമിതരാണ് പദ്ധതിയുടെ ഒന്നാംഘട്ട ഗുണഭോക്താക്കള്‍. ആദ്യഘട്ടത്തില്‍ പത്ത് ബാച്ചുകളിലായി നൂറ് കുട്ടികളെ നീന്തല്‍ പരിശീലിപ്പിക്കും. മറ്റ് ഭിന്നശേഷി വിഭാഗക്കാര്‍ക്ക് അടുത്തഘട്ടത്തില്‍ പരിശീലനം നല്‍കും. ഭിന്നശേഷിക്കാരില്‍ ആത്മവിശ്വാസം വളര്‍ത്തുകയും വെള്ളത്തില്‍ വീണുള്ള അപകടങ്ങള്‍ തടയുകയുമാണ് ലക്ഷ്യം. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്‍റെയും ഇക്യുബിയിങ് ഫൗണ്ടേഷന്‍റെയും സഹകരണത്തോടെയാണ് സമഗ്രശിക്ഷാ കോഴിക്കോട് പദ്ധതി നടപ്പാക്കുക. കുട്ടികള്‍ക്ക് യാത്രാസൗകര്യവും പ്രഭാതഭക്ഷണവും ഉറപ്പാക്കിയിട്ടുണ്ട്.