കൊച്ചി: പിറവത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കക്കാട് നെടിയാനിക്കുഴിയില്‍ ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. 58കാരനായ തറമറ്റത്തില്‍ ബേബി എന്നയാളാണ് ഭാര്യ സ്മിതയെ വെട്ടിക്കൊന്ന് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. നേഴ്സിംഗ് വിദ്യാര്‍ത്ഥികളായ രണ്ട് പെണ്‍മക്കളെയും ബേബി വെട്ടിപ്പരുക്കേല്‍പ്പിച്ചു.
വെട്ടേറ്റ കുട്ടികള്‍ തൊട്ടടുത്ത വീട്ടിലെത്തി വിവരം പറഞ്ഞപ്പോഴാണ് നാട്ടുകാര്‍ സംഭവം അറിയുന്നത്. ഉടന്‍ തന്നെ നാട്ടുകാര്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ല.
കുടുംബത്തര്‍ക്കമാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്ന പ്രാഥമിക നിഗമനത്തിലാണ് പിറവം പൊലീസ്. വീട്ടില്‍ നിന്ന് ഒരു കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.