.തിരുവല്ല പാലക്കത്തടി ചെട്ടിമുക്കിലാണ് സംഭവം
പത്തനംതിട്ട: ഭാര്യയെ കുത്തിക്കൊന്നശേഷം ഭര്‍ത്താവ് കഴുത്തറുത്ത് ജീവനൊടുക്കി. വേണുക്കുട്ടന്‍ നായര്‍, ശ്രീജ എന്നിവരാണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് സൂചന. തിരുവല്ല പാലക്കത്തടി ചെട്ടിമുക്കിലാണ് സംഭവം. ഇരുവരും കുറച്ചു കാലമായി വേര്‍പിരിഞ്ഞാണ് താമസം.ഇന്നലെ രാവിലെ ഏഴ് മണിയോടെ വേണുക്കുട്ടന്‍ നായര്‍ ചെട്ടിമുക്കിലെ ശ്രീജയുടെ വീട്ടിലേക്ക് എത്തുകയായിരുന്നു. ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. വേണുക്കുട്ടന്‍ നായര്‍ ശ്രീജയുടെ വയറിലും നെഞ്ചത്തും കുത്തി പരുക്കേല്‍പ്പിച്ചു. പിന്നീട് വേണുക്കുട്ടന്‍ നായര്‍ സ്വയം കഴുത്തറത്തു.ശ്രീജയെ തിരുവല്ല ബിലിവേഴ്സ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏറെ നാളായി വിദേശത്തായിരുന്ന വേണുക്കുട്ടന്‍ നായര്‍ അടുത്തിടെയാണ് നാട്ടിലെത്തിയത്. ഇവര്‍ വിവാഹമോചന കേസ് ഫയല്‍ ചെയ്തിരുന്നു. ഒരു മകള്‍ ഉണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.