ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജന് യു.എസില്‍ ജീവപര്യന്തം തടവ് ശിക്ഷ

Top News

വാഷിങ്ടണ്‍: ഭാര്യയെയും മൂന്ന് മക്കളെയും കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജനായ ഐടി പ്രൊഫഷണലിന് യു.എസില്‍ പരോളില്ലാതെ ജീവപര്യന്തം തടവ് ശിക്ഷ.ശങ്കര്‍ നാഗപ്പ ഹംഗുദ് (55) എന്നയാളാണ് ക്രൂര കൃത്യം നടത്തിയത്. 2019ലായിരുന്നു സംഭവം.ഭാര്യയെയും മൂന്ന് മക്കളെയും പല ദിവസങ്ങളിലായി കാലിഫോര്‍ണിയയിലെ സ്വന്തം അപ്പാര്‍ട്ട്മെന്‍റില്‍ വെച്ച് കൊലപ്പെടുത്തുകയായിരുന്നു. ജ്യോതി ശങ്കര്‍ (46), വരും ശങ്കര്‍ (20), ഗൗരി ഹംഗുദ് (16), നിശ്ചല്‍ ഹംഗുദ്, (13) എന്നിവരാണ് കൊല്ലപ്പെട്ടത്.2019 ഒക്ടോബര്‍ ഏഴിന് ജംഗ്ഷന്‍ ബൊളിവാര്‍ഡിലെ വുഡ്ക്രീക്ക് വെസ്റ്റ് കോംപ്ലക്സിലുള്ള റോസ്വില്ലെ അപ്പാര്‍ട്ട്മെന്‍റില്‍ വെച്ച് ഭാര്യയെയും മകളെയും ഇളയ മകനെയും ഹംഗുദ് കൊലപ്പെടുത്തി. പിന്നീട് റോസ്വില്ലിനും മൗണ്ട് ശാസ്തയ്ക്കും ഇടയില്‍ എവിടെയോ വച്ച് മൂത്ത മകനെ കൊലപ്പെടുത്തി, മകന്‍റെ മൃതദേഹവുമായി ഒക്ടോബര്‍ 13ന് ഹംഗുദ് പോലീസില്‍ കീഴടങ്ങുകയായിരുന്നു.കുറ്റസമ്മതം നടത്തിയ ഹംഗുദ് സാമ്ബത്തിക പ്രതിസന്ധി കാരണമാണ് കൃത്യം ചെയ്തതെന്ന് വെളിപ്പെടുത്തിയിരുന്നു. കുടുംബത്തെ സാമ്പത്തികമായി സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും അയാള്‍ പറഞ്ഞു. അതേസമയം, ശിക്ഷാവിധിയുടെ സമയത്ത് പ്രതികരിക്കാന്‍ ഇയാള്‍ വിസമ്മതിച്ചു.ഹംഗുദിന്‍റെ അപ്പാര്‍ട്ട്മെന്‍റില്‍ വെച്ച് റോസ്വില്ലെ പോലീസ് ഭാര്യയുടെയും രണ്ട് മക്കളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. മൗണ്ട് ശാസ്തായിലെ പോലീസ് സ്റ്റേഷനു പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിലാണ് മൂത്ത മകന്‍റെ മൃതദേഹം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *