ഭാരത് ന്യായ് യാത്ര ജനുവരി 14 മുതല്‍

Kerala

.മണിപ്പൂരില്‍ നിന്നും ആരംഭിക്കുന്ന യാത്ര മുംബൈ വരെ

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പ്, രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ന്യായ് യാത്ര ജനുവരി 14 മുതല്‍ ആരംഭിക്കും. മണിപ്പൂരില്‍ നിന്നും ആരംഭിക്കുന്ന യാത്ര, മേഘാലയ, ബിഹാര്‍ അടക്കം 14 സംസ്ഥാനങ്ങളിലെ 85 ജില്ലകളിലൂടെ യാത്ര കടന്നുപോകും. പ്രത്യേകം തയ്യാറാക്കിയ ബസ്സിലാകും സഞ്ചാരം. ചില സ്ഥലങ്ങളില്‍ കാല്‍നടയായും സഞ്ചരിക്കും.
ജനുവരി 14 ന് മണിപ്പൂരിലെ ഇംഫാലില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ യാത്ര ഫ്ളാഗ് ഓഫ് ചെയ്യും. മണിപ്പുര്‍, നാഗാലാന്‍ഡ്, അസം, മേഘാലയ, ബംഗാള്‍, ബിഹാര്‍, ജാര്‍ഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളിലൂടെ 6200 കിലോമീറ്റര്‍ സഞ്ചരിക്കുന്ന യാത്ര മാര്‍ച്ച് 20 ന് മഹാരാഷ്ട്രയിലെ മുംബൈയില്‍ അവസാനിക്കും.
ഇന്ത്യ സഖ്യത്തിലെ കക്ഷികളെ യാത്രയില്‍ പങ്കെടുപ്പിക്കുന്നതില്‍ ആലോചന നടക്കുന്നതായി ജനറല്‍ സെക്രട്ടറി കെ. സി.വേണുഗോപാല്‍ അറിയിച്ചു. സഖ്യ നീക്കങ്ങളെ യാത്ര ബാധിക്കില്ല. മണിപ്പൂരിന്‍റെ മുറിവുണക്കുന്നതിന്‍റെ ഭാഗമാണ് യാത്ര അവിടെ നിന്ന് തുടങ്ങുന്നതെന്നും തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ ഇത് ബാധിക്കില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *