ന്യൂഡല്‍ഹി: കോണ്‍ഗ്രസും ബി.ജെ.പിയും ഒരുപോലെയാണെന്നും രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കില്ലെന്നും സമാജ് വാദി പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവ്.’ഞങ്ങളുടെ പാര്‍ട്ടിക്ക് വ്യത്യസ്തമായ പ്രത്യയശാസ്ത്രമുണ്ട്, ബി.ജെ.പിയും കോണ്‍ഗ്രസും ഒരുപോലെയാണ്’ -അഖിലേഷ് പറഞ്ഞു. ബി.ജെ.പിക്കെതിരായ പ്രതിപക്ഷ ഐക്യത്തിന് യാത്ര വഴിയൊരുക്കുന്നതിനുള്ള എല്ലാ സാധ്യതകളും അദ്ദേഹം തള്ളിക്കളഞ്ഞു.യാത്രയിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്നും അഖിലേഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം, ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണിച്ച് അഖിലേഷിനും ബി.എസ്.പി നേതാവ് മായാവതിക്കും കത്ത് നല്‍കിയിരുന്നെന്ന് കോണ്‍ഗ്രസുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.