ഭാരത് ജോഡോ ന്യായ് യാത്രയില്‍ അഖിലേഷ് യാദവ് പങ്കെടുത്തു

Top News

ആഗ്ര: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പങ്കെടുത്തു. ആഗ്രയില്‍ വച്ചാണ് അഖിലേഷ് യാദവ് ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുത്തത്. കോണ്‍ഗ്രസ്-എസ്പി സീറ്റ് വിഭജനം പൂര്‍ത്തിയായതിന് പിന്നാലെയാണ് അഖിലേഷ് യാത്രയുടെ ഭാഗമാകുന്നത്.ജനാധിപത്യം സംരക്ഷിക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണ് വരുന്നതെന്ന് അഖിലേഷ് യാദവ് പറഞ്ഞു. കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. അതിനെ തുടര്‍ന്ന് അവര്‍ അതിര്‍ത്തിയില്‍ പ്രതിഷേധം തുടരുന്നു. ഇന്ത്യ സഖ്യം അധികാരത്തില്‍ വരുമെന്നും കര്‍ഷകരുടെ പ്രശ്നങ്ങളും യുവാക്കളുടെ തൊഴില്‍ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.
കോണ്‍ഗ്രസ് – എസ് പി സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാകാതെ യാത്രയ്ക്ക് എത്തില്ല എന്ന് അഖിലേഷ് നേരത്തെ നിലപാട് സ്വീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ എസ് പി 63 സീറ്റിലും കോണ്‍ഗ്രസ് 17 സീറ്റിലും മത്സരിക്കാന്‍ ധാരണയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *