ലക്നൗ:ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുക്കുമെന്ന പ്രഖ്യാപനവുമായി സമാജ്വാദി പാര്‍ട്ടി നേതാവും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് . കോണ്‍ഗ്രസുമായുള്ള സീറ്റ് വിഭജന ചര്‍ച്ച ചര്‍ച്ച പൂര്‍ത്തിയായതിനു പിന്നാലെയാണ് അഖിലേഷ് യാദവിന്‍റെ പ്രഖ്യാപനം. യാത്ര ആഗ്രയില്‍ എത്തുമ്പോള്‍ അഖിലേഷ് യാദവ് പങ്കെടുക്കുമെന്നാണ് വിവരം. ഇന്ത്യാ സഖ്യത്തില്‍ സമാജ്വാദി പാര്‍ട്ടി 63 സീറ്റിലും 17 സീറ്റുകളാകും ഉത്തരപ്രദേശില്‍ മത്സരിക്കുക.
നിതീഷ് കുമാര്‍ മുന്നണി വിട്ടുപോയതടക്കം പല പ്രശ്നങ്ങളും നേരിടുമ്പോള്‍ അഖിലേഷ് യാത്രയില്‍ അണിചേരുന്നത് ഇന്ത്യ മുന്നണിക്ക് ആശ്വാസകരമായ വാര്‍ത്തയാണ്. ഉത്തര്‍പ്രദേശിനു പിന്നാലെ ആം ആദ്മി പാര്‍ട്ടിയുമായി ഡല്‍ഹിയില്‍ സീറ്റു വിഭജന ചര്‍ച്ച പൂര്‍ത്തിയായിരുന്നു.
