ഭാരത് ജോഡോ ന്യായ് യാത്രക്ക് തുടക്കമായി

Latest News

ഇംഫാല്‍: രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് മണിപ്പൂരില്‍ നിന്ന് തുടക്കമായി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാഹുല്‍ ഗാന്ധിക്ക് പതാക കൈമാറി യാത്ര ഉദ്ഘാടനം ചെയ്തു.ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. ഇത്രയും പ്രശ്നങ്ങള്‍ മണിപ്പൂരിലുണ്ടായിട്ടും പ്രധാനമന്ത്രി ഇതുവരെ സംസ്ഥാനത്ത് എത്തിയില്ലെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി ജനങ്ങളുടെ കണ്ണീര്‍ തുടയ്ക്കുകയോ അവരെ ചേര്‍ത്തു എന്നാല്‍ മണിപ്പൂരിലെ വേദന താന്‍ മനസിലാക്കുന്നു.അതിനാലാണ് മണിപ്പൂരില്‍ നിന്ന് യാത്ര തുടങ്ങണമെന്ന് താന്‍ ദൃഢനിശ്ചയമെടുത്തതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
നീതിക്കായുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. മണിപ്പൂര്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ പോരാട്ടം നടന്ന മണ്ണാണ്. ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ആയിരങ്ങളെ കണ്ടു. ഇത്രയും വലിയ യാത്ര ഇതിന് മുന്‍പ് ഒരിക്കലും ഉണ്ടായിട്ടില്ല. സമൂഹത്തിന്‍റെ നാനാ തുറയില്‍പ്പെട്ടവരുമായി അദ്ദേഹം സംവദിച്ചു. രാഹുല്‍ ഗാന്ധി ഭരണഘടനയെ സംരക്ഷിക്കാനാണ് പോരാടുന്നത്. പോരാട്ടം നീണ്ടതാണ്. നീതിക്കായുള്ള പോരാട്ടമാണ് നടക്കുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
66 ദിവസം നീളുന്ന യാത്ര പതിനഞ്ച് സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ കടന്നുപോകും. ഇന്ത്യയുടെ കിഴക്കു മുതല്‍ പടിഞ്ഞാറ് വരെയാണ് രാഹുല്‍ യാത്ര നടത്തുക. കൊങ്ജോമിലെ യുദ്ധസ്മാരകത്തില്‍ ആദരവ് അര്‍പ്പിച്ച ശേഷമാണ് രാഹുല്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *