കണ്ണൂര്‍: പെരിങ്ങോം കങ്കോലിയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. ബൊമ്മരടി കോളനിയിലെ പ്രസന്നയാണ് കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ഭര്‍ത്താവ് ഷാജി പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
ദമ്പതികള്‍ ഇരുവരും ഏറെക്കാലമായി അകന്നുകഴിയുകയായിരുന്നു എന്നാണ് വിവരം. മൂന്നു മക്കളുമൊത്തു കണ്ണൂരിലെ വീട്ടിലായിരുന്നു പ്രസന്ന. ഉച്ചയോടെ പ്രസന്ന കാങ്കോലിലെ വീട്ടില്‍ എത്തി. വീട്ടില്‍ ഷാജി മാത്രമാണു താമസിച്ചിരുന്നത്.
ഇരുവരും തമ്മില്‍ കലഹമുണ്ടാവുകയും ഇതിനിടെ ഷാജി പ്രസന്നയെ കഴുത്തറുത്തു കൊല്ലുകയുമായിരുന്നെന്നു പൊലീസ് പറഞ്ഞു. പിന്നാലെ ഷാജി പയ്യന്നൂര്‍ സ്റ്റേഷനില്‍ കീഴടങ്ങി. ഷാജി വീട്ടില്‍നിന്നു പോയിട്ടും പ്രസന്നയെ പുറത്തു കാണാത്തതിനാല്‍ അയല്‍വാസികള്‍ ചെന്നു നോക്കിയപ്പോഴാണു കൊല്ലപ്പെട്ട നിലയില്‍ പ്രസന്നയെ കണ്ടത്. പയ്യന്നൂര്‍ ഡിവൈഎസ്പി കെ.ഇ. പ്രേമചന്ദ്രന്‍റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയയ്ക്കും. നടപടിക്രമങ്ങള്‍ക്കു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും.