ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കിയ ഭാര്യയും കാമുകനും അറസ്റ്റില്‍

Top News

ചെന്നെ:ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കിയ ഭാര്യയും കാമുകനും അറസ്റ്റില്‍. തമിഴ്നാട്ടിലെ ട്രിച്ചിയിലാണ് സംഭവം. 26 കാരിയായ വിനോദിനിയാണ് 23 കാരനായ കാമുകന്‍ ഭാരതിയുടെ സഹായത്തോടെ ഭര്‍ത്താവ് പ്രഭുവിനെ കൊലപ്പെടുത്തിയത്. ഇവരെ കൂടാതെ മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
നവംബര്‍ അഞ്ചിന് പൂക്കച്ചവടക്കാരനായ പ്രഭുവിനെ കാണാന്‍ സഹോദരന്‍ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സമീപം ഒരു വീട് വാടകയ്ക്കെടുത്തിരുന്നു. ഇത് ആകസ്മികമായി പ്രഭു കണ്ടെത്തി.
ഭാരതിയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും തമ്മില്‍ വഴക്കായി. പിന്നീട് ഇവര്‍ പുതിയൊരു വീട്ടിലേക്ക് മാറുകയും ചെയ്തു. ഇതേത്തുടര്‍ന്ന് 10 ദിവസത്തോളമായി വിനോദിനി ഭാരതിയെ കണ്ടിരുന്നില്ല. ഇതാണ് കൊലപാതകിയിലേക്കെത്തിയത്. നവംബര്‍ നാലിന് സുഖമില്ലാത്തെ കിടപ്പായ പ്രഭുവിന് വിനോദിനി ഉറക്കഗുളിക മരുന്നായി നല്‍കി. പിന്നീട് ഭാരതിയും വിനോദിനിയും ചേര്‍ന്ന് പ്രഭുവിനെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.
പിന്നീട് ഭാരതി തന്‍റെ സുഹൃത്തുക്കളായ റൂബന്‍ ബാബു, ദിവാകര്‍, ശര്‍വാന്‍ എന്നിവരെ വിളിച്ചുവരുത്തി മൃതദേഹം ട്രിച്ചി-മധുര ഹൈവേക്ക് സമീപം കത്തിക്കാന്‍ പദ്ധതിയിട്ടു. പക്ഷേ മഴ കാരണം പദ്ധതി നടന്നില്ല. ഇതോടെ സംഘം പ്രഭുവിന്‍റെ മൃതദേഹം രണ്ട് കഷണങ്ങളാക്കി കാവേരി നദിയിലും, കൊല്ലിഡാം നദിയിലും ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അഞ്ച് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *