ഭരണവിരുദ്ധ വികാരമുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതം: ഇ.പി.ജയരാജന്‍

Top News

കണ്ണൂര്‍ : പുതുപ്പള്ളിയില്‍ ഭരണവിരുദ്ധ വികാരം ഉണ്ടായി എന്ന പ്രചരണത്തില്‍ വസ്തുതയില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ. പി.ജയരാജന്‍. തെരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിക്കുമെന്നും കൃത്യമായ വിശകലനം നടത്തുമെന്നും ജയരാജന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേ?ഹം.
പുതുപ്പള്ളിയിലെ യു.ഡി. എഫ് വിജയത്തിന്‍റെ അടിസ്ഥാനം പ്രധാനമായും സഹതാപതരംഗമാണ്. ഉമ്മന്‍ചാണ്ടി മരണപ്പെട്ട് ഒരുമാസത്തിനുള്ളില്‍ തന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഉമ്മന്‍ചാണ്ടി എന്ന സഹതാപത്തെയും ദുഃഖകരമായ അവസ്ഥയെയും തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന സാഹചര്യമുണ്ടായി. ഈ സാഹചര്യം ഉപയോഗിച്ചാണ് യു.ഡി.എഫ് വോട്ടുനേടുന്നത്. ഒരു നിയമസഭാംഗം മരണപ്പെട്ട് അധികനാള്‍ ആവുന്നതിനു മുമ്പ് തന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് ഇതാദ്യമായാണ്. തെരഞ്ഞെടുപ്പ് വേഗത്തിലാക്കാന്‍ ഇടപെടലുകള്‍ നടന്നിട്ടുണ്ടോ എന്ന് സംശയമുണ്ടെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *