കോഴിക്കോട് : ഇന്ത്യന്‍ ഭരണഘടന ലോകത്തിനുതന്നെ മാതൃകയാണെന്നും അത് നിലനില്‍ക്കേണ്ടതും സംരക്ഷിക്കപ്പെടേണ്ടതും കാലഘട്ടത്തിന്‍റെ അനിവാര്യതയാണെന്നും ഡോ.ശശി തരൂര്‍ എം.പി അഭിപ്രായപ്പെട്ടു. ഭരണഘടന അതിന്‍റെ തനിമയോടെ നിലനിര്‍ത്താനുള്ള ഉത്തരവാദിത്തം എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ഉണ്ടെങ്കിലും രാജ്യംഭരിക്കുന്ന ഭരണകക്ഷിക്ക് അതിന്‍റെ ഉത്തരവാദിത്തത്തില്‍നിന്നും ഒഴിഞ്ഞുമാറാനാവില്ല.ഭരണഘടനയെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സംരക്ഷിക്കാന്‍ ഒരോ പൗരനും ബാധ്യസ്ഥനാണ്.അഭിഭാഷകര്‍ ഇക്കാര്യത്തില്‍ മുന്‍നിരയില്‍ തന്നെ ഉണ്ടാകണമെന്നും തരൂര്‍ പറഞ്ഞു.
ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ്സ് കോഴിക്കോട് സിറ്റി കമ്മറ്റി കെ.പി.കേശവമേനോന്‍ ഹാളില്‍ സംഘടിപ്പിച്ച ഇന്ത്യന്‍ ഭരണഘടനയെ സംബന്ധിച്ചുള്ള പ്രഭാഷണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
എം.കെ രാഘവന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. സിറ്റി പ്രസിഡന്‍റ് അഡ്വ.സുനീഷ് മാമിയില്‍ അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്‍റ് അഡ്വ.മാത്യു കട്ടിക്കാന, വൈസ്പ്രസിഡന്‍റുമാരായ അഡ്വ. കെ.എം കാദിരി,അഡ്വ ടി.വി.ഹരി,ജനറല്‍ സെക്രട്ടറി അഡ്വ.കെ.ജയപ്രശാന്ത് ബാബു, ഡി.സി.സി സെക്രട്ടറി അഡ്വ.കെ.പി നിഥീഷ് , കെ.എസ്.യു ജില്ലാ പ്രസിഡന്‍റ് അഡ്വ. വി.ടി. നിഹാല്‍ . അഡ്വ. സ്നൂബിയ പ്രസംഗിച്ചു.