ലണ്ടന്‍ : രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുമെന്ന് നിയുക്ത ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്.ബ്രിട്ടണിന്‍റെ സ്ഥിരതക്കും ഐക്യത്തിനും മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.’ബ്രിട്ടണ്‍ മഹത്തായ രാജ്യമാണ്. എന്നാല്‍ നമ്മള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്നതില്‍ സംശയമില്ല. നമുക്കിപ്പോള്‍ ആവശ്യം സ്ഥിരതയും ഐക്യവുമാണ്. രാജ്യത്തേയും പാര്‍ട്ടിയേയും ഒരുമിച്ച് കൊണ്ടുപോവുന്നതിന് മുന്‍ഗണന നല്‍കും. കാരണം, വെല്ലുവിളികളെ അതിജീവിച്ച് അടുത്ത തലമുറക്കായി മികച്ചതും കൂടുതല്‍ സമ്പന്നവുമായ ഭാവി കെട്ടിപ്പടുക്കാനുള്ള ഒരേ ഒരു മാര്‍ഗം ഇതാണ്.’ – ഋഷി സുനക് പറഞ്ഞു.
പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ എതിരാളി പെന്നി മോര്‍ഡൗണ്ടും പിന്മാറിയതോടെയാണ് ഋഷി സുനക് തെരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ, പ്രധാനമന്ത്രി സ്ഥാനത്തേക്ക് ലിസ് ട്രസിനോടായിരുന്നു ഋഷി ഏറ്റുമുട്ടി പരാജയപ്പെട്ടത്. എന്നാല്‍ സാമ്പത്തികനയത്തിലെ പരാജയം ഏറ്റുപറഞ്ഞ് അധികാരത്തിലെത്തി നാല്‍പത്തിയഞ്ചാം ദിവസം ലിസ് ട്രസ് രാജിവെക്കുകയായിരുന്നു. ഇന്ത്യന്‍ വംശജനായ ആദ്യത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി കൂടിയാ