ബ്രിജ് ഭൂഷണ്‍സിംഗിന് പകരം മകനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ബി.ജെ.പി

Latest News

ലഖ്നൗ: ഉത്തര്‍പ്രദേശിലെ കൈസര്‍ഗഞ്ച് ലോക്സഭാ മണ്ഡലത്തില്‍ മുന്‍ഗുസ്തി അസോസിയേഷന്‍ പ്രസിഡന്‍റ് ബ്രിജ് ഭൂഷണ്‍സിംഗിന് പകരം മകന്‍ കരണ്‍ ഭൂഷണ്‍ സിംഗിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ബി.ജെ.പി. കൈസര്‍ഗഞ്ചില്‍ മത്സരിക്കണമെന്ന ബ്രിജ്ഭൂഷന്‍റെ ആവശ്യം നിരാകരിച്ചാണ് ബി.ജെ.പി കരണ്‍ ഭൂഷനെ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. വനിതാ ഗുസ്തി താരങ്ങള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയതില്‍ ആരോപണവിധേയനാണ് ബ്രിജ് ഭൂഷണ്‍ സിംഗ്.
നിലവില്‍ കൈസര്‍ഗഞ്ചിലെ സിറ്റിംഗ് എംപിയായ ബ്രിജ് ഭൂഷണ്‍ സിംഗ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചിരുന്നു. നേരത്തെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനും സിംഗിനെതിരെ നടപടി സ്വീകരിച്ചിരുന്നു. മുന്‍കൂട്ടി അനുമതിയില്ലാതെ മണ്ഡലത്തില്‍ പ്രകടനം നടത്തിയതിനായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി. കുടുംബാംഗങ്ങളെയോ മകനെയോ മത്സരിപ്പിക്കാമെന്ന് നേരത്തെ ബി.ജെ.പി നേതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും മത്സരിക്കുമെന്ന കടുത്ത നിലപാടിലായിരുന്നു ബ്രിജ് ഭൂഷണ്‍ സിംഗ്

Leave a Reply

Your email address will not be published. Required fields are marked *