ന്യൂഡല്‍ഹി: കുനൂര്‍ സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡറിന് രാജ്യത്തിന്‍റെ അന്ത്യാഞ്ജലി.ലിഡ്ഡറിന്‍റെ മൃതദേഹം രാവിലെ ഒമ്പത് മണിയോടെ ഡല്‍ഹി കന്‍റോണ്‍മെന്‍റിലെ ബ്രാര്‍ സ്ക്വയര്‍ ശ്മശാനത്തില്‍ സംസ്കരിച്ചു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകള്‍.
ലിഡ്ഡറിന്‍റെ ഭാര്യയും മകളും അന്ത്യാഞ്ജലി അര്‍പ്പിച്ചു.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കരസേന മേധാവി ജനറല്‍ എം.എം നരവനെ, നാവിക സേന മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍, വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍, വി.ആര്‍ ചൗധരി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ അടക്കമുള്ളവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് എല്‍.എസ്. ലിഡ്ഡര്‍ അടക്കമുള്ളവരുടെ മൃതദേഹങ്ങള്‍ കോയമ്പത്തൂരിലെ സൂലൂരില്‍ നിന്ന് ഡല്‍ഹി പാലം വിമാനത്താവളത്തില്‍ എത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി രാജ്നാഥ്സിങ്, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍, മൂന്നു സേന വിഭാഗങ്ങളുടെയും മേധാവികള്‍ എന്നിവര്‍ വിമാനത്താവളത്തിലെത്തി ആദരമര്‍പ്പിച്ചിരുന്നു