ബ്രഹ്മപുരത്ത് വീണ്ടും തീപിടിത്തം; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala

കൊച്ചി: കൊച്ചി നഗരത്തെ ആശങ്കയിലാക്കി ബ്രഹ്മപുരം മാലിന്യപ്ലാന്‍റില്‍ വീണ്ടും തീപിടിത്തം. രണ്ടാഴ്ചയോളം നീണ്ട തീപിടിത്തം കഠിന പരിശ്രമങ്ങള്‍ക്കൊടുവിലാണ് അണച്ചത്.ദിവസങ്ങള്‍ കഴിഞ്ഞു വീണ്ടും തീപിടിത്തമുണ്ടായതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.തീപിടിത്തത്തില്‍ അന്വേഷണം വേണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഉറപ്പുകള്‍ ലംഘിച്ച് വീണ്ടും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പ്ലാന്‍റില്‍ തള്ളുന്നുണ്ടെന്നും,കരാര്‍കമ്പനിയുടെ ആളുകള്‍ എന്തിനാണ് പ്ലാന്‍റില്‍ വന്നതെന്നും നാട്ടുകാര്‍ ചോദിച്ചു. കോര്‍പ്പറേഷന്‍ അധികൃതരെ ബ്രഹ്മപുരത്തേക്ക് അടുപ്പിക്കില്ലെന്നും അവര്‍ പറഞ്ഞു.തീ നിയന്ത്രണവിധേയമാക്കിയെങ്കിലും പുക കരിമുഗള്‍, അമ്പലമുഗള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ എത്തി.
തീ അണച്ചുവെന്നും ഇനി പുക മാത്രമാണെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. സ്ഥിതി നിയന്ത്രണവിധേയമാണെന്നും ആശങ്കപ്പെടാനില്ലെന്നും കലക്ടര്‍ എന്‍. എസ്.കെ ഉമേഷും കൊച്ചി മേയര്‍ എം. അനില്‍കുമാറും പറഞ്ഞു.
12 ദിവസം നീണ്ടുനിന്ന തീയുംപുകയും ശമിച്ചിട്ട് ദിവസങ്ങള്‍ മാത്രമാകുമ്പോഴാണ് ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ സെക്ടര്‍ ഏഴില്‍ ഇന്നലെ ഉച്ചയ്ക്കുശേഷം വീണ്ടും തീപിടിത്തമുണ്ടായത്. തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലാ ഭരണകൂടം ഫയര്‍വാച്ചര്‍മാരെ നിയോഗിച്ചിരുന്നു. അതുകൊണ്ട് തീ കത്തി തുടങ്ങിയപ്പോള്‍ തന്നെ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കാനായി. നാലു ഫയര്‍ യൂണിറ്റും എട്ടു ഫയര്‍ ടെന്‍ഡറുകളും തീയണയ്ക്കാന്‍ സ്ഥലത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *