ബ്രഹ്മപുരം പാലം: ഇന്ന് മുതല്‍ സമരം ശക്തമാകും

Top News

കാക്കനാട്: ബദല്‍ യാത്രാസൗകര്യങ്ങള്‍ ഒരുക്കാതെ ബ്രഹ്മപുരം പാലം പൊളിക്കുന്നതിനെതിരെ നടക്കുന്ന സമരം ശക്തമാക്കാന്‍ യു.ഡി.എഫ്.പൊതുമരാമത്ത് മന്ത്രി, ചീഫ് സെക്രട്ടറി, കലക്ടര്‍ അടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കി നാളുകളായിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് സമരസമിതി തീരുമാനം. ഇന്ന്മുതല്‍ യു.ഡി.എഫ് സഖ്യകക്ഷികളുടെ നേതൃത്വത്തില്‍ ഒരാഴ്ച ധര്‍ണ ശക്തമായി തുടരാനും രണ്ടു മണ്ഡലത്തിലെയും പ്രധാന സ്ഥലങ്ങളില്‍ വിശദീകരണ യോഗം സംഘടിപ്പിക്കാനും ധാരണയായി.
ഡിസംബര്‍ ഒന്നിന് യു.ഡി.എഫ് സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ മനുഷ്യമതില്‍ തീര്‍ത്ത്, അധികാരികളുടെ ഭാഗത്തുനിന്ന് അനുകൂല നടപടികള്‍ ഉണ്ടാകുന്നതുവരെ, സമരം ശക്തമായ രീതിയില്‍ തുടരാനാണ് തീരുമാനം.യോഗത്തില്‍ സമരസമിതി ചെയര്‍മാനും മുന്‍ എം.എല്‍.എയുമായ വി.പി. സജീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.ഉമ തോമസ് എം.എല്‍.എ, സമരസമിതി ജനറല്‍ കണ്‍വീനര്‍ എം.എസ്. അനില്‍കുമാര്‍, യു.ഡി.എഫ് നേതാക്കളായ പി.കെ. ജലീല്‍, എം.പി. യൂനസ്, കെ.കെ, മീതിയന്‍, പി.എം. കരീം, സി.വി. വര്‍ഗീസ്, എം.ബി. സലിം, എം.ബി. ഓമനക്കുട്ടന്‍, വി.പി. പങ്കജാക്ഷന്‍, പി.പി. അബൂബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *