മുംബൈ: ബോളിവുഡ് നടനും തിരക്കഥാകൃത്തുമായ ശിവ് സുബ്രഹ്മണ്യം അന്തരിച്ചു. മുംബൈയില്‍വച്ചായിരുന്നു മരണം.
മരണകാരണം വ്യക്തമല്ല. ചലച്ചിത്ര നിര്‍മാതാവ് അശോക് പണ്ഡിറ്റാണ് മരണവാര്‍ത്ത ട്വിറ്ററിലൂടെ സ്ഥിരീകരിച്ചത്.മകന്‍ മരിച്ച് രണ്ട് മാസത്തിന് ശേഷമാണ് ശിവ് സുബ്രഹ്മണ്യത്തിന്‍റെ മരണവാര്‍ത്ത എത്തുന്നത്.
15കാരനായ മകന്‍ ജഹാന്‍ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചാണ് മരിച്ചത്. 1989ല്‍ വിധു വിനോദ് ചോപ്രയുടെ ‘പരിന്ദ’ക്ക് തിരക്കഥയൊരുക്കിയാണ് സിനിമയില്‍ തുടക്കം കുറിക്കുന്നത്. 2014ല്‍ പുറത്തിറങ്ങിയ റൊമാന്‍റിക് കോമഡി ചിത്രം ‘2സ്റ്റേറ്റ്സ്’ലൂടെയാണ് പ്രശസ്തനായത്. പരിന്ദയുടെ തിരക്കഥക്കും ഹസാറോന്‍ ഖ്വാഹിഷേന്‍ ഐസിയുടെ കഥക്കും ഫിലിംഫെയര്‍ അവാര്‍ഡും ലഭിച്ചിരുന്നു.