മ്യൂണിക്ക്: ബോക്സിങ് താരം മൂസ യമക് മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. ഇതുവരെ തോല്‍വി അറിയാത്ത ജര്‍മന്‍ ചാംപ്യന്‍ മൂസ യമക് മത്സരത്തിനിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്തരിച്ചത്.മ്യൂണിക്കില്‍ വെച്ച് നടന്ന മത്സരത്തില്‍ യുഗാന്‍ഡയുടെ ഹംസ വാന്‍ഡേറയെ നേരിടുമ്ബോളാണ് യമക് ഹൃദയാഘാതത്തെത്തുടര്‍ന്ന് കുഴഞ്ഞുവീണത്.ബോക്സിങ് മത്സരം ആരാധകര്‍ക്കായി തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു. 3-ാം റൗണ്ട് തുടങ്ങുന്നതിനു തൊട്ടുമുന്‍പാണു യമക് കുഴഞ്ഞുവീണത്. 2-ാം റൗണ്ടില്‍ വാന്ദേരയുടെ കനത്ത ഒരു പഞ്ച് യമക് ഏറ്റുവാങ്ങിയിരുന്നു. ഇതിനു ശേഷം 3-ാം റൗണ്ടിനായി ഒരുങ്ങിയിരുന്നു എങ്കിലും മത്സരം തുടങ്ങുന്നതിനു മുന്‍പുതന്നെ കുഴഞ്ഞു വീഴുകയായിരുന്നു എന്നാണു റിപ്പോര്‍ട്ടുകള്‍.
ഉടന്‍തന്നെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെറും 38 വയസ്സ് മാത്രമാണ് താരത്തിന്‍റെ പ്രായം. ബോക്സിങ് കരിയറില്‍ ഇതുവരെ ഒരു മത്സരത്തില്‍ പോലും യമക് തോറ്റിട്ടില്ല. 2021ല്‍ ലോക ബോക്സിങ് ഫെഡറേഷന്‍ രാജ്യാന്തര കിരീടം നേടിയതിനു ശേഷമാണു കൂടുതല്‍ ജനകീയനാകുന്നത്. തുര്‍ക്കിയില്‍ ജനിച്ച യമക് 2017-ലാണ് പ്രഫഷണല്‍ രംഗത്തേക്ക് വരുന്നത്. പിന്നീട് ജര്‍മനിയിലേക്ക് താമസം മാറുകയായിരുന്നു.