ബൈഡന്‍റെ സ്ഥാനാരോഹണത്തിടെ
ആക്രമണമുണ്ടായേക്കുമെന്ന് എഫ്ബിഐ, കനത്ത സുരക്ഷ

Gulf World

വാഷിംഗ്ടണ്‍ ഡിസി: നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെ സ്ഥാനാരോഹണ ചടങ്ങില്‍ ആക്രമണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പ്. അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ ഏജന്‍സിയായ എഫ്ബിഐ ആണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കലാപങ്ങളോ ആക്രമണമോ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ചടങ്ങിനിടെ തന്നെ ആക്രമണം ഉണ്ടായേക്കാമെന്നും സുരക്ഷ ഉദ്യോഗസ്ഥര്‍ തന്നെ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നും എഫ്ബിഐ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഇതോടെ 50 സ്റ്റേറ്റ് ആസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കി. വാഷിംഗടണ്‍, മിഷിഗന്‍, വിര്‍ജീനിയ, വിസ്കോസിന്‍, പെന്‍സില്‍വാനിയ എന്നിവിടങ്ങളിലാണ് അക്രമ സാധ്യത ഏറെയുള്ളത്.
ജനുവരി 20നാണ് സ്ഥാനാരോഹണ ചടങ്ങ്. സ്ഥാനാരോഹണ ദിവസം വാഷിംഗ്ടണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *