വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനെതിരെ വധഭീഷണി മുഴക്കിയ ആളെ എഫ്ബിഐ വെടിവെച്ചുകൊന്നു. പ്രസിഡന്‍റിന്‍റെ സന്ദര്‍ശനത്തിന് തൊട്ട് മുന്‍പാണ് സംഭവം. സാള്‍ട്ട് ലേക്ക് സിറ്റിയുടെ ഭാഗമായ പ്രോവോ നഗരത്തിലെ വീട്ടില്‍ വെച്ചാണ് ഇയാളെ വെടിവെച്ചുകൊന്നത്. അറസ്റ്റ് ചെയ്യാനും വീട് പരിശോധിക്കാനും ശ്രമിക്കുന്നതിനിടയില്‍ കൊല്ലപ്പെടുകയായിരുന്നുവെന്ന് എഫ്ബിഐ അറിയിച്ചു. ഇയാളുടെ പേരുവിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
70 വയസ്സുകാരനായ റോബര്‍ട്ട്സണ്‍ എന്നയാളാണ് കൊല്ലപ്പെട്ടതെന്നാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
സോഷ്യല്‍ മീഡിയ പോസ്റ്റുകളിലായിരുന്നു ഇയാള്‍ ബൈഡനെ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തിയിരുന്നത്.
ബൈഡനെ കൂടാതെ വൈസ് പ്രസിഡന്‍റ് കമലാ ഹാരിസിനും യുഎസ് അറ്റോര്‍ണി ജനറല്‍ മെറിക് ഗാര്‍ലന്‍റിനുമെതിരെയും ഇയാള്‍ ഭീഷണി മുഴക്കിയതായി പരാതിയില്‍ പറയുന്നു. സെമി ഓട്ടോമാറ്റിക് ഉള്‍പ്പെടെയുള്ള തന്‍റെ റൈഫിള്‍ ശേഖരത്തിന്‍റെ ചിത്രങ്ങളും ഇയാള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.