തിരുവനന്തപുരം: സംസ്ഥാന മനുഷ്യവകാശ കമ്മിഷനിലെ ജുഡീഷ്യല്‍ അംഗമായി കോഴിക്കോട് ജില്ലാ ജഡ്ജി ബൈജു നാഥിനെ നിയമിക്കാന്‍ തീരുമാനിച്ചു
മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കര്‍ എന്നിവരടങ്ങിയ സമിതി ഇതു സംബന്ധിച്ച ശുപാര്‍ശ ഗവര്‍ണര്‍ക്കു കൈമാറി. അഞ്ച് വര്‍ഷത്തേക്കാണ് നിയമനം .തസ്തിക ഹൈക്കോടതി ജഡ്ജിക്കു തുല്യമാണ്. കേരള ജുഡീഷ്യല്‍ ഓഫീസേഴ്സ് അസോസിയേഷന് പ്രസിഡന്റാണ്