ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് തീപിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു

Top News

കൊടുവള്ളി: സൗത്ത് കൊടുവളളിയില്‍ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് തീപിടിച്ച് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി കിനാലൂര്‍ കാരപ്പറമ്പില്‍ ജാസിര്‍, കണ്ണാടിപ്പൊയില്‍ മുരിങ്ങനാട്ടുചാലില്‍ അഭിനന്ദ് എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് റോഡരികിലെ വൈദ്യുതിത്തൂണിലിടിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ കത്തിയമരുകയായിരുന്നു. യുവാക്കളിലൊരാളുടെ മൃതദേഹം ബൈക്കിനും വൈദ്യുതി തൂണിനുമിടയില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. തൊണ്ണൂറു ശതമാനത്തോളം പൊള്ളലേറ്റ രണ്ടാമത്തെയാളെ കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൈദ്യുതിത്തൂണിലിടിച്ച് തലയ്ക്കുള്‍പ്പെടെ ഏറ്റ പരിക്കും തീപ്പൊള്ളലേറ്റതുമാണ് മരണകാരണം.
നരിക്കുനി അഗ്നിരക്ഷാസേനയും കൊടുവള്ളി പോലീസും സ്ഥലത്തെത്തിയിരുന്നു. ബൈക്കിന്‍റെ പെട്രോള്‍ ടാങ്ക് പൊട്ടിയ നിലയിലാണ്. യാത്രക്കാരിലേക്ക് തീ പടര്‍ന്നത് ബൈക്കില്‍ നിന്നെന്ന നിഗമനത്തിലാണ് പൊലീസ്.

Leave a Reply

Your email address will not be published. Required fields are marked *