കോട്ടയം :കുമാരനല്ലൂരില്‍ ബൈക്ക് ടോറസ് ലോറിയിലിടിച്ച് മൂന്നു യുവാക്കള്‍ മരിച്ചു. തിരുവഞ്ചൂര്‍ സ്വദേശി പ്രവീണ്‍ മാണി (24), സംക്രാന്തി സ്വദേശി ആല്‍ബിന്‍ (22), തോണ്ടുതറ സ്വദേശി മുഹമ്മദ് ഫാറൂഖ് (20) എന്നിവരാണ് മരിച്ചത്.കുമാരനല്ലൂര്‍ – കുടുമാളൂര്‍ റൂട്ടില്‍ കൊച്ചാലും ചുവടിനും വല്യാലിന്‍ ചുവടിനും ഇടയിലാണ് സംഭവം. ഒരു ബൈക്കിലാണ് മൂന്ന് യുവാക്കളും യാത്ര ചെയ്തത്. മൂവരും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല എന്നാണ് വിവരം.അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.