മാനന്തവാടി: കൊലയാളി കാട്ടാന ബേലൂര്‍ മഖ്നയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള കേരള വനപാലകസംഘത്തിന്‍റെ ദൗത്യം അവസാനിപ്പിച്ചു.15 ദിവസം നീണ്ടുനിന്ന ദൗത്യമാണ് ഞായറാഴ്ച അവസാനിപ്പിച്ചത്.കര്‍ണാടക ഉള്‍വനത്തിലേക്ക് ആന കടന്നതോടെ നിരീക്ഷണം കര്‍ണാടക നടത്തുമെന്ന് കേരള-കര്‍ണാടക-തമിഴ്നാട് സംയുക്ത യോഗ തീരുമാനത്തിന്‍റെ പശ്ചാത്തലത്തിലാണ് കേരളം ദൗത്യം അവസാനിപ്പിച്ചത്. കര്‍ണാടക രണ്ടു കുങ്കിയാനകളുടെ സഹായത്തോടെ തിരച്ചില്‍ നടത്തിവരുകയാണ്. ആന കേരളത്തിലേക്ക് വരുന്നത് തടയുമെന്ന് കര്‍ണാടക വനംവകുപ്പ് ഉറപ്പുനല്‍കിയിട്ടുണ്ട്.ഫെബ്രുവരി പത്തിനാണ് പടമല പനച്ചിയില്‍ അജീഷിനെ റേഡിയോ കോളര്‍ ഘടിപ്പിച്ച കര്‍ണാടകയില്‍നിന്ന് എത്തിയ കാട്ടാന കൊന്ന