.മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം പ്രതിസന്ധിയില്‍
മാനന്തവാടി :പടമലയിലെ അജീഷ് എന്ന കര്‍ഷകന്‍റെ ജീവനെടുത്ത ബേലൂര്‍ മഖ്നയെന്ന കാട്ടാനയെ മയക്കുവെടിവവച്ച് പിടികൂടാനുള്ള ദൗത്യം പ്രതിസന്ധിയില്‍. ആന കേരളം കടന്ന് നാഗര്‍ഹോളയിലെത്തിയെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. വനാതിര്‍ത്തിയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയാണ് നിലവില്‍ ആനയുടെ സ്ഥാനം. ആനയിപ്പോള്‍ സഞ്ചരിക്കുന്നത് കര്‍ണാടക വനത്തിന്‍റെ കൂടുതല്‍ ഉള്‍വശത്തേക്കാണ്. കര്‍ണാടക വനം വകുപ്പ് നിരീക്ഷണം തുടരുന്നുണ്ട്. കര്‍ണാടക വനത്തിലൂടെ സഞ്ചരിക്കുന്ന ആന കൂടുതല്‍ ഉള്‍വനത്തിലേക്ക് നീങ്ങുകയാണ്. ഇത് രണ്ടാം തവണയാണ് ആന കര്‍ണാടക അതിര്‍ത്തിയിലെത്തുന്നത്.
കൂടെ ഉണ്ടായിരുന്ന മോഴയാന ബേലൂര്‍ മഖ്നക്കൊപ്പമില്ല. കര്‍ണാടക വനത്തില്‍ കയറി കേരള വനം വകുപ്പിന് ആനയെ മയക്കുവെടി വെക്കാന്‍ സാധിക്കാത്തതുകൊണ്ട് പ്രതിസന്ധി തുടരുകയാണ്.
അതേസമയം, ദൗത്യം നീളുന്നതില്‍ ജനങ്ങള്‍ക്ക് കടുത്ത പ്രതിഷേധമാണുള്ളത്. ആനയുടെ ആക്രമണത്തില്‍ പടനിലം സ്വദേശി അജീഷ് കൊല്ലപ്പെട്ടത് കഴിഞ്ഞയാഴ്ചയാണ്. സര്‍വ്വ സന്നാഹവുമായി ഇറങ്ങിയിട്ടും ദൗത്യസംഘത്തിന് ആനയെ മയക്കുവെടി വെയ്ക്കാനായിട്ടില്ല.കഴിഞ്ഞ ദിവസം പനവല്ലിക്ക് സമീപമുള്ള കുന്നുകളിലായിരുന്നു ബേലൂര്‍ മഖ്ന തമ്പടിച്ചത്. മയക്കുവെടിവെയ്ക്കാന്‍ പാകത്തിന് ദൗത്യസംഘത്തിന് ആനയെ അടുത്ത് കിട്ടിയില്ല. റാപ്പിഡ് റെസ്പോണ്‍സ് ടീമും വെറ്റിനറി ടീമും സര്‍വ്വസന്നാഹങ്ങളുമായി തമ്പടിച്ചിട്ടും ഫലമുണ്ടായില്ല