കൊച്ചി: റോബിന്‍ ബസ് നടത്തിപ്പുകാരന്‍ ബേബി ഗിരീഷിന് ജാമ്യം ലഭിച്ചു. ഉപാധികളില്ലാതെയാണ് ജാമ്യം ലഭിച്ചത്. ഗിരീഷിനെ ഇന്നലെ ഉച്ചയോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. 2012ലെ ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് വിവരം. കോടതി വാറണ്ടിനെ തുടര്‍ന്നാണ് അറസ്റ്റ്. ഇന്നലെ രാവിലെ 11.30 ക്കാണ് കോട്ടയം ഇടമറുകിലുള്ള വീട്ടില്‍ പാലാ പൊലീസ് എത്തി ഗിരീഷിനെ അറസ്റ്റ് ചെയ്തത്.