കോഴിക്കോട് :കേരളത്തിലെ ബേക്കറി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയായ ബേക്കേഴ്സ് അസോസിയേഷന്‍ കേരള (ബേക്ക്) സംഘടിപ്പിക്കുന്ന നാലാമത് ‘ബേക്ക് എക്സ്പോ -2023 നാളെ മുതല്‍ 15 വരെ അങ്കമാലി അഡ്മസ് ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കുമെന്ന്ബേക്ക് എക്സ്പോ ഡയറക്ടര്‍ മുഹമ്മദ് ഫൗസീര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഇതുമായി ബന്ധപ്പെട്ട് മലബാര്‍ മേഖലയില്‍ നിന്നുള്ള പ്രതിനിധികളുടെ യോഗം ഇന്ന് രാവിലെ 10 മണിക്ക് നടക്കാവില്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ചേരുമെന്നും അദ്ദേഹം അറിയിച്ചു.13 ന് വൈകുന്നേരം മൂന്നിന് കേന്ദ്ര എം.എസ്.എം.ഇ ജോയിന്‍റ് ഡയറക്ടര്‍ ജി.എസ്. പ്രകാശ് എക്സ്പോ ഉദ്ഘാടനം ചെയ്യും. തൃശൂര്‍ ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്‍റ് സജീവ് മഞ്ഞില്‍ മുഖ്യപ്രഭാഷണം നടത്തും.വാര്‍ത്താസമ്മേളനത്തില്‍ ബേക്ക് എക്സ്പോ ഡയറക്ടര്‍ എ.കെ. മുഹമ്മദ് ഫൗസീര്‍,ബേക്ക് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി റാഷിക്ക് തൂണേരി, ജില്ലാ ട്രഷറര്‍ ശോജില്‍ അശോക്,ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി സലാം സ്റ്റാന്‍ഡേര്‍ഡ്, സംസ്ഥാന കമ്മിറ്റി അംഗം രഞ്ജിത്ത് റീഗല്‍ എന്നിവര്‍ പങ്കെടുത്തു.