ബെന്‍സേമ ഗോളില്‍ രക്ഷപെട്ട് റയല്‍

Sports

മാഡ്രിഡ്: മാഡ്രിഡ് ഡര്‍ബിയില്‍ അത്ലറ്റികോയോട് റയല്‍ തോല്‍ക്കാതെ രക്ഷപെട്ടു. കളിയുടെ അവസാന നിമിഷം കരിം ബെന്‍സേമയുടെ ഗോളിലാണ് റയല്‍ സമനില പിടിച്ചെടുത്തത്. ലൂയിസ് സുവാരസിന്‍റെ ഗോളില്‍ ആദ്യ പകുതിയുടെ 15 ാം മിനില്‍ തന്നെ മുന്നിലെത്തിയ അത്ലറ്റികോയെ 88 ാം മിനിറ്റിലാണ് റയല്‍ പിടിച്ചുകെട്ടിയത്. അവസാന നിമിഷംവരെ വിജയകരമായി പ്രതിരോധിച്ച ജാന്‍ ഒബ്ലാകിനെ ബെന്‍സേമ ഒടുവില്‍ പരാജയപ്പെടുത്തി. പെനാല്‍റ്റി ഏരിയായില്‍ കടന്ന കാസിമിറോ നല്‍കിയ കിടിലന്‍ ക്രോസാണ് ഗോളില്‍ കലാശിച്ചത്. സമനിലയോടെ രണ്ടാം സ്ഥാനത്തുള്ള ബാഴ്സലോണയുമായുള്ള അകലം റയല്‍ കുറച്ചു. ബാഴ്സയ്ക്ക് 56 പോയിന്‍റും റയലിന് 54 പോയിന്‍റുമാണുള്ളത്. ഒന്നാം സ്ഥാനം അത്ലറ്റികോയുടെ (59) കൈയില്‍ ഭദ്രം.

Leave a Reply

Your email address will not be published. Required fields are marked *