പാറ്റ്ന: ബീഹാറില്‍ രാമനവമി സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെയുണ്ടായ ആക്രമണങ്ങളില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റു.നളന്ദയിലെ ബീഹാര്‍ഷെരിഫിലാണ് സംഭവം.ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റയാള്‍ മരിക്കുകയായിരുന്നു. നളന്ദയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്
ആക്രമണങ്ങളെ തുടര്‍ന്ന് 80 ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് നളന്ദ ജില്ലാ മജിസ്ട്രേറ്റ് ശശാങ്ക് ശുഭങ്കര്‍ പറഞ്ഞു. ജനങ്ങളെ ശാന്തരാക്കാന്‍ പ്രദേശത്തെ സമുദായ നേതാക്കളുമായി യോഗം ചേരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ആരെങ്കിലും സമൂഹമാധ്യമങ്ങളില്‍ മതസ്പര്‍ദ വളര്‍ത്തുന്ന തരത്തില്‍ ഉള്ളടക്കങ്ങള്‍ പങ്കുവെക്കുന്നുണ്ടോ എന്നറിയാന്‍ പരിശോധന നടത്തുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി.