ബീഹാറില്‍ പടക്ക നിര്‍മാണത്തിനിടെ സ്ഫോടനം: ഏഴ് മരണം

Top News

ഭഗല്‍പൂര്‍ : ബീഹാര്‍ ഭഗല്‍പൂര്‍ ജില്ലയില്‍ മൂന്ന് നില കെട്ടിടത്തിലുണ്ടായ സ്ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു.വ്യാഴാഴ്ച രാത്രിയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്സും ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.കെട്ടിടത്തില്‍ താമസിച്ചിരുന്ന ഒരു കുടുംബം പടക്ക നിര്‍മാണം നടത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്. ഇവര്‍ കെട്ടിടത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്നും പടക്കങ്ങളും പൊട്ടിത്തെറിച്ചതാണ് സ്ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഭഗല്‍പൂല്‍ റേഞ്ച് ഡിഐജി അറിയിച്ചു.ശക്തമായ സ്ഫോടനത്താല്‍ കെട്ടിടം തകര്‍ന്ന് വീഴുകയായിരുന്നു. കെട്ടിടത്തിനുള്ളില്‍ ആളുകള്‍ ഇപ്പോഴും കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. ഇവര്‍ക്കായി രക്ഷാ പ്രവര്‍ത്തനം ഇപ്പോഴും നടന്നു വരികയാണ്.
സ്ഫോടനത്തില്‍ സമീപത്തെ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പ്രദേശത്തെ പോലീസ് സ്റ്റേഷന് 100 മീറ്റര്‍ മാത്രം അകലെയാണ് സ്ഫോടനം നടന്ന കെട്ടിടം.

Leave a Reply

Your email address will not be published. Required fields are marked *