ബീഹാറില്‍ ആര്‍ജെഡിയ്ക്ക് തിരിച്ചടിയായത് കോണ്‍ഗ്രസിന്‍റെ തോല്‍വി; തുറന്നടിച്ച് ലാലു

Top News

പാട്ന: ബീഹാറില്‍ കോണ്‍ഗ്രസ്ആര്‍ ജെ ഡി സഖ്യത്തില്‍ വിള്ളല്‍. 2020 ലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ജനതാദള്‍ (ആര്‍ ജെ ഡി) തോറ്റത് കോണ്‍ഗ്രസ് കാരണമാണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകളില്‍ തോറ്റതാണ് ആര്‍ ജെ ഡിയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കാത്തതിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. ദി പ്രിന്‍റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഖ്യത്തിന് പിന്തുണ നല്‍കാന്‍ മാത്രം വോട്ട് ഇപ്പോള്‍ കോണ്‍ഗ്രസിനില്ലെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ കോണ്‍ഗ്രസിന് 70 സീറ്റ് നല്‍കിയെങ്കിലും അവര്‍ തോറ്റു. അതിന്‍റെ ഫലമായി ഞങ്ങളും തോറ്റു. കോണ്‍ഗ്രസിന്‍റെ പക്കല്‍ വോട്ടുകളിലെന്നും അദ്ദേഹം പറഞ്ഞു. സഖ്യത്തിന്‍റെ ഭാവിയെക്കുറിച്ചുള്ള ചോദ്യത്തിന് അത് ഭാവിയില്‍ പറയാമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
2000 മുതല്‍ കോണ്‍ഗ്രസുമായി സഖ്യത്തിലാണ് ആര്‍ ജെ ഡി. 20098 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചതൊഴിച്ചാല്‍ മറ്റെല്ലാ തെരഞ്ഞെടുപ്പിലും ഒരുമിച്ചായിരുന്നു ഇരുപാര്‍ട്ടികളും മത്സരിച്ചത്. എന്നാല്‍ അടുത്തിടെയായി ഇരുപാര്‍ട്ടികള്‍ക്കിടയിലും അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. 2021 ഡിസംബറിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ ഒന്ന് കോണ്‍ഗ്രസിന് നല്‍കാന്‍ ആര്‍ ജെ ഡി വിസമ്മതിച്ചിരുന്നു. കൂടാതെ സംസ്ഥാന ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ 24 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റില്‍ കൂടുതല്‍ കോണ്‍ഗ്രസിന് നല്‍കില്ലെന്ന് ആര്‍ ജെ ഡി പ്രഖ്യാപിച്ചിരുന്നു. ഇതോടെ കോണ്‍ഗ്രസ് ഒറ്റയ്ക്കാണ് മത്സരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *