ബീഹാര്‍ വ്യാജ മദ്യ ദുരന്തം: അന്വേഷണം സംഘത്തെ നിയോഗിച്ച് മനുഷ്യാവകാശ കമ്മീഷന്‍

Top News

ന്യൂഡല്‍ഹി: വ്യാജമദ്യ ദുരന്തത്തില്‍ അന്വേഷണ സംഘത്തെ ബീഹാറിലേക്ക് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍.ബീഹാര്‍ മദ്യ ദുരന്തത്തില്‍ ഇതുവരെ 82 പേരാണ് മരിച്ചത്. മരിച്ചവര്‍ക്ക് പുറമേ 25 പേര്‍ക്ക് കാഴ്ച നഷ്ടപെട്ടു. ബീഹാറിലെ സരണ്‍ ജില്ലയില്‍ മാത്രം 74 മരണം റിപ്പോര്‍ട്ട് ചെയ്തു.30 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഇതില്‍ 12 പേരുടെ നില ഗുരുതരമാണ്.
മരണ സംഖ്യ വിവിധ ജില്ലകളില്‍ ഉയര്‍ന്നതോടെ എല്ലാ പോലീസ് സ്റ്റേഷനുകളിലും അനധികൃത മദ്യവില്‍പന സംബന്ധിച്ച് അന്വേഷണം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. ജുഡീഷല്‍ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷം ആവശ്യപെടുന്നത്.
വിഷമദ്യം കുടിച്ച് മരിച്ചവരുടെ യഥാര്‍ഥ വിവരങ്ങള്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ പുറത്ത് വിടാത്തതാണെന്നും എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്‍ ആരോപിച്ചു.
അനധികൃത മദ്യ വില്‍പനയുമായി ബന്ധപ്പെട്ട് 213 പേരാണ് ബിഹാറില്‍ അറസ്റ്റിലായത്. മദ്യ ദുരന്തത്തില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപെട്ട് ബിജെപി നേതാക്കള്‍ പാര്‍ലമെന്‍റിലും പ്രതിഷേധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *