ബി.സിയെ പിന്തുണച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍

Top News

ലണ്ടന്‍: ബി.ബി.സിയേയും ചാനലിന്‍റെ എഡിറ്റോറിയല്‍ സ്വാതന്ത്ര്യത്തേയും പിന്തുണച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍.ബി.ബി.സിയുടെ ഇന്ത്യയിലെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് യു.കെയുടെ പ്രതികരണം.യു.കെ പാര്‍ലമെന്‍റില്‍ കോമണ്‍വെല്‍ത്ത് ആന്‍ഡ് ഡെലപ്പ്മെന്‍റ് ഓഫീസ് ജൂനിയര്‍ മിനിസ്റ്ററാണ് ഇതുസംബന്ധിച്ച ചോദ്യത്തിന് ഉത്തരം നല്‍കിയത്. ബി.ബി.സി ഓഫീസില്‍ നടത്തിയ ആദായ നികുതി റെയ്ഡില്‍ പ്രതികരിക്കാനില്ലെന്നും അതേസമയം മാധ്യമസ്വാതന്ത്ര്യം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണെന്ന് അദ്ദേഹം പ്രതികരിച്ചു.ഇന്ത്യയുമായി ആഴത്തിലുള്ള ബന്ധമുണ്ടെന്ന് പാര്‍ലമെന്‍റററി അണ്ടര്‍ സെക്രട്ടറി ഡേവിഡ് റൂട്ട്ലി പറഞ്ഞു. ഞങ്ങള്‍ ബി.ബി.സിക്കൊപ്പം നില്‍ക്കും. അവര്‍ക്ക് ഫണ്ട് നല്‍കും. ബി.ബി.സി എഡിറ്റോറിയല്‍ സ്വാതന്ത്ര്യം വേണമെന്നും റൂട്ട്ലി പറഞ്ഞു.
ബി.ബി.സി സര്‍ക്കാറിനെ വിമര്‍ശിക്കാറുണ്ട്. പ്രതിപക്ഷത്തെയും വിമര്‍ശിക്കുന്നു. ചാനലിനെ സംബന്ധിച്ചെവവവവവവവവുത്തോളം സ്വാതന്ത്ര്യമാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഇത് ഇന്ത്യയുള്‍പ്പടെയുള്ള സൗഹൃദ രാജ്യങ്ങളേയും അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ വടക്കന്‍ അയര്‍ലാന്‍ഡില്‍ നിന്നുള്ള എം.പിയായ ജിം ഷാനോനാണ് ബി.ബി.സിയെ കുറിച്ച് ചോദ്യം ഉയര്‍ത്തിയത്. മോദിയെ കുറിച്ചുള്ള ഡോക്യുമെന്‍ററി സംപ്രേഷണം ചെയ്തതിന്‍റെ പ്രതികാരത്തിന്‍റെ ഭാഗമായാണ് ബി.ബി.സിക്കെതിരെ നടപടിയുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രസ്താവനയിറക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *