ന്യൂഡല്‍ഹി : ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ രാഷ്ട്രീയ കൂറുമാറ്റങ്ങള്‍ തുടരുന്നു.ബിജെപിക്ക് തിരിച്ചടിയായി ഹരിയാനയില്‍ നിന്നും രാജസ്ഥാനില്‍ നിന്നുമുള്ള സിറ്റിംഗ് എംപിമാര്‍ പാര്‍ട്ടി വിട്ടു.ബിജെപി നേതാവും ഹരിയാനയിലെ ഹിസാര്‍ മണ്ഡലത്തില്‍നിന്നുള്ള എംപിയുമായ ബ്രിജേന്ദ്ര സിംഗ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിജെപി നേതാവായ ചൗധരി ബിരേന്ദര്‍ സിംഗിന്‍റെ മകനാണ് ബ്രിജേന്ദ്ര. ബിരേന്ദറും കോണ്‍ഗ്രസില്‍ ചേരും. 2014 ല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതാണ് ഇരുവരും. രാജസ്ഥാനിലെ ചുരു മണ്ഡലത്തില്‍നിന്നുള്ള ബിജെപി എംപി രാഹുല്‍ കസ്വാനാണ് പാര്‍ട്ടി വിട്ട മറ്റൊരു എംപി. ഇദ്ദേഹവും ഉടന്‍ തന്നെ കോണ്‍ഗ്രസില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. രാഹുലിന് ഇത്തവണ ബിജെപി സീറ്റ് നല്‍കിയിരുന്നില്ല.