ബി ജെ പി സംസ്ഥാന ഉപാദ്ധ്യക്ഷനായി മേജര്‍ രവി

Latest News

സി രഘുനാഥ് ദേശീയ കൗണ്‍സിലില്‍

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന നടനും സംവിധായകനുമായ മേജര്‍ രവിയെ സംസ്ഥാന ഉപാദ്ധ്യക്ഷനായി നാമനിര്‍ദ്ദേശം ചെയ്തു.മേജര്‍ രവിയോടൊപ്പം ബിജെപിയില്‍ ചേര്‍ന്ന കണ്ണൂരില്‍ നിന്നുള്ള മുന്‍ കോണ്‍ഗ്രസ് നേതാവ് സി രഘുനാഥിനെ ദേശീയ കൗണ്‍സിലിലേക്കും നാമനിര്‍ദ്ദേശം ചെയ്തു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടത്ത് പിണറായി വിജയനെതിരെ മത്സരിച്ച നേതാവാണ് സി രഘുനാഥ്. ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയാണ് ഇരുവര്‍ക്കും പാര്‍ട്ടി അംഗത്വം നല്‍കി സ്വീകരിച്ചത്.
മേജര്‍ രവി ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചനയുണ്ട്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടിയില്‍ ചേരുമെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, അടുത്തിടെ നടന്‍ ദേവനെയും സംസ്ഥാന ബിജെപി ഉപാദ്ധ്യക്ഷന്‍ സ്ഥാനത്തേക്ക് നിയോഗിച്ചിരുന്നു. സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കേരള പീപ്പിള്‍സ് പാര്‍ട്ടി രൂപീകരിച്ച ദേവന്‍ ആ പാര്‍ട്ടിയെ ബിജെപിയിലേക്ക് ലയിപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *