ബി.ജെ.പി വിട്ട് മുന്‍ മന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍

Top News

ന്യൂഡല്‍ഹി: രാഷ്ട്രീയം വിടുന്നതായി പ്രഖ്യാപിച്ച് മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ ആരോഗ്യമന്ത്രിയുമായ ഹര്‍ഷ് വര്‍ദ്ധന്‍. ഇനി ജോലി കൃഷ്ണനഗറിലെ ഇ.എന്‍.ടി ക്ലിനിക്കിലെന്ന് മുന്‍ മന്ത്രി എക്സ് പോസ്റ്റിലൂടെ അറിയിച്ചു. ലോക്സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രഖ്യാപനം. ഡല്‍ഹിയിലെ ചാന്ദിനി ചൗക്കില്‍ നിന്നുള്ള എംപിയായിരുന്നു ഹര്‍ഷ് വര്‍ധന്‍. ബി.ജെ.പി മുതിര്‍ന്ന നേതാവായ ഹര്‍ഷ് വര്‍ദ്ധന്‍ അഞ്ച് തവണ എം.എല്‍.എയും രണ്ട് തവണ എംപിയുമായി.
വിടവാങ്ങല്‍ സന്ദേശത്തില്‍, പാര്‍ട്ടിയോടും അനുഭാവികളോടും ഇന്ത്യയിലെ ജനങ്ങളോടും ഡോ. വര്‍ദ്ധന്‍ നന്ദി അറിയിച്ചു. രാജ്യത്തെ സേവിക്കാന്‍ കഴിഞ്ഞതിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതും നേട്ടമായി പറയുന്നു. രാഷ്ട്രീയത്തില്‍ നിന്ന് മാറിനിന്നെങ്കിലും, പുകയില, ലഹരിവസ്തുക്കളുടെ ദുരുപയോഗം, കാലാവസ്ഥാ വ്യതിയാനം, സുസ്ഥിരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കല്‍ എന്നിവക്കെതിരായ പ്രവര്‍ത്തനം തുടരുമെന്ന് ഹര്‍ഷ് വര്‍ദ്ധന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *