തിരുവനന്തപുരം: സംസ്ഥാനത്ത് ബി.ജെ.പി ഗൗരവമേറിയ മത്സരം നടത്തുന്നു എന്ന തോന്നലുണ്ടാക്കിയില്ലെന്ന് സി.പി.എം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്. ത്രികോണ മത്സരമുണ്ടാക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞില്ലെന്നും ബി.ജെ.പി സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയത്
ഗൗരവമേറിയ മത്സരം നടത്തുന്നു എന്ന തോന്നലുണ്ടാക്കിയില്ലെന്നും വിജയരാഘവന് പറഞ്ഞു. കോണ്‍ഗ്രസും ബി.ജെ.പിയും വോട്ട് വിനിമയത്തിലായിരുന്നു. എന്നാലും അതിന്റെ മുകളില്‍ ജയിക്കാന്‍ എല്‍.ഡി.എഫിന് സാധിക്കുമെന്നും വിജയരാഘവന് പറഞ്ഞു.
ഈ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയത്തെ മാറ്റി വിശ്വാസത്തെ കൊണ്ടുവരാന്‍ ശ്രമിച്ചത് കോണ്‍ഗ്രസിന് തിരിച്ചടിയാവും. വിശ്വാസികള്‍ ഇടതുപക്ഷത്തോടൊപ്പമാകും. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സംഘര്ഷമുണ്ടാകി. എങ്കിലും പൊതുവേ സമാധാന പരമായിരുന്നു ഇക്കുറി തെരഞ്ഞെടുപ്പ്. എന്‍.എസ്.എസ് നേതൃത്വം ഇടതുപക്ഷ വിരുദ്ധത തെളിയിച്ചു. സമദൂരത്തില്‍ നിന്നുമുള്ള വ്യത്യാസമാണിത്. പക്ഷേ സുകുമാരന്‍ പ്രതിനിധീകരിക്കുന്ന സമുദായം ഇടതുപക്ഷത്തിന് വോട്ട് ചെയ്യുമെന്നും വിജയരാഘവന് പറഞ്ഞു.
