തിരുവനന്തപുരം: നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ഒമ്പതാംവാര്‍ഷികത്തോടനുബന്ധിച്ച് ബി.ജെ.പി.സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ടൗണ്‍ സമ്പര്‍ക്കത്തിന് ജില്ലയില്‍ തുടക്കമായി.
നരേന്ദ്രമോദി സര്‍ക്കാര്‍ കഴിഞ്ഞ ഒമ്പത് വര്‍ഷം നടപ്പാക്കിയ ജനക്ഷേമകരമായ പദ്ധതികള്‍ നേരിട്ട് ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സമ്പര്‍ക്ക് കാ സമര്‍ത്ഥന്‍ എന്ന പരിപാടിയുടെ ഭാഗമായി ടൗണ്‍ സമ്പര്‍ക്കം സംഘടിപ്പിക്കുന്നത്.
പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പുതിയ ബസ് സ്റ്റാന്‍റ്പരിസരത്ത് ബി.ജെ. പി.ദേശീയ വൈസ് പ്രസിഡന്‍റ ് എ.പി.അബ്ദുള്ളക്കുട്ടി നിര്‍വ്വഹിച്ചു.
സൗത്ത് മണ്ഡലം പ്രസിഡന്‍റ് സി.പി.വിജയകൃഷ്ണന്‍ അദ്ധ്യഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഇ.പ്രശാന്ത് കുമാര്‍, മേഖല ട്രഷറര്‍ ടി.വി.ഉണ്ണികൃഷ്ണന്‍, ഒ.ബി.സി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.കെ.അജിത്കുമാര്‍ ,ന്യൂനപക്ഷ മോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി ടി.അബ്ദുള്‍ റസാക്ക് ,പി.രതീഷ് കുമാര്‍,പി.പ്രവീണ്‍ ശങ്കര്‍, കെ.പ്രദീപ് കുമാര്‍,പി.ബിജു, പി.എം. ദീപക്
തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ജില്ലയിലെ 26 മണ്ഡലങ്ങളിലും ഏരിയാ പഞ്ചായത്ത് തലങ്ങളിലും ടൗണ്‍ സമ്പര്‍ക്കം സംഘടിപ്പിച്ചു.