ന്യൂഡല്‍ഹി:ബി.ജെ.പി ദേശീയ അധ്യക്ഷനായി ജെ.പി. നദ്ദ 2024 വരെ തുടരും. അടുത്ത വര്‍ഷം ജൂണ്‍ വരെ നദ്ദ തുടരുമെന്ന് ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ മുതിര്‍ന്ന നേതാവും ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ പ്രഖ്യാപിച്ചു.
നദ്ദയുടെ കീഴില്‍ നിരവധി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മികച്ച പ്രകടനം കാഴ്ചവെച്ചെന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ സംഘടനയെ ശക്തിപ്പെടുത്തിയെന്നും അമിത് ഷാ പറഞ്ഞു. അതേസമയം സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രനും തുടരും.അടുത്തവര്‍ഷംപൊതുതെരഞ്ഞെടുപ്പിനെ നേരിടാനിരിക്കെയാണ് നിര്‍ണായക തീരുമാനം.സംസ്ഥാന അധ്യക്ഷന്‍മാരെയും മാറ്റേണ്ടെന്ന് നിര്‍വാഹകസമിതി യോഗത്തില്‍ ധാരണയായി.